അവാര്‍ഡ് വാങ്ങാന്‍ മുണ്ടിലെ പ്രൈസ് സ്റ്റിക്കര്‍ പോലും മാറ്റാതെ ജോജുവെത്തി; സിംപ്ലസ്റ്റ് ഹീറോയായി മനംകവര്‍ന്ന് താരം

ജോസഫ് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടി ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ജോസഫിലെ അഭിനയ മികവിന് ജോജു ജോര്‍ജിനെ സിനിമാ പാരഡൈസോ ക്ലബ്ബിന്റെ മികച്ച നടനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് നേടുകയും ചെയ്തു.

അവാര്‍ഡ് ചടങ്ങിനെത്തിയപ്പോള്‍ ജോജു ധരിച്ചിരുന്ന വേഷമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അവാര്‍ഡ് വേദിയില്‍ സിംപ്ലസ്റ്റ് ഹീറോയായണ് ജോജു ഞെട്ടിച്ചിരിക്കുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ താരം മുണ്ടിലെ വില രേഖപ്പെടുത്തിയിരുന്ന സ്റ്റിക്കര്‍ മാറ്റാന്‍ മറന്നതാണ് കാര്യം.

പുതിയ മുണ്ടൊക്കെ മേടിച്ചിട്ട് പ്രൈസ് സ്റ്റിക്കര്‍ മാറ്റുന്ന കാര്യം പോലും ശ്രദ്ധിക്കാതെ അവാര്‍ഡ് മേടിക്കാന്‍ വരുന്ന ഹീറോ ജോജു മാത്രമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന് ‘ദി സിംപ്ലസ്റ്റ് ഹീറോ’ എന്ന വിശേഷണമാണ് ഇവര്‍ നല്‍കുന്നത്. ജോജുവിന്റെ ചിത്രങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ജോജുവിന് പുരസ്‌കാരംലഭിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ഏറെ വികാരനിര്‍ഭരനായിട്ടായിരുന്നു ജോജു സംസാരിച്ചത
പ്രസംഗത്തിനിടെ ജോജു ധരിച്ചിരുന്ന മുണ്ടിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഞാന്‍ 25 വര്‍ഷമായി സിനിമയ്ക്ക് പിറകേ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞുവിട്ടിട്ടുണ്ട്, അത് അഭിനയിക്കാന്‍ അറിയാത്ത് കൊണ്ടു തന്നെയാണ്. എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്റെ നാല് മാസം മുന്‍പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ജീവിതത്തില്‍ എനിക്ക് പലതും അപ്രതീക്ഷിതമായി ലഭിച്ചതാണ്. ഇവിടെ ഇരിക്കുന്ന സിനിമാ മോഹികളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും’- ജോജു പറഞ്ഞു

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലെ അഭിനയത്തിന് ഐശ്വര്യ ലക്ഷ്മി മികച്ച നടിക്കുളള പുരസ്‌കാരം നേടി. ഈ.മ.യൗവിലെ അഭിനയത്തിന് വിനായകന്‍ മികച്ച സഹനടനായി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് വിനായകന്‍ സിപിസിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേരത്തേ സ്വന്തമാക്കിയിരുന്നു.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം പൗളി വില്‍സണും (ഈമയൗ) സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ) എന്നിവര്‍ പങ്കിട്ടു. മികച്ച തിരക്കഥ- സുഡാനി ഫ്രം നൈജീരിയ ( സക്കറിയ, മുഹസിന്‍ പെരാരി) ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ്, സംഗീതം- പ്രശാന്ത് പിള്ള, മികച്ച ഓര്‍ജിനല്‍ സോങ്- രണം ടെറ്റില്‍ ട്രാക്ക്, മികച്ച എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള, മികച്ച സൗണ്ട് ഡിസൈനിങ്ങ്-രംഗനാഥ് രവി.

Exit mobile version