സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളുടെ കൊലാഹലമാണ്. സത്യത്തെ വെല്ലുന്ന രീതിയിലാണ് മിക്ക വ്യാജവാര്‍ത്തകളും. സത്യമേതാണ് നുണയേതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. സത്യന് അന്തിക്കാടിന്റെ പുതു ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പ്രചരണം ഉണ്ടായിരുന്നു.
അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന് അന്തിക്കാട്. അതൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്,അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് സത്യന് അന്തിക്കാട് പറയുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ചെറിയൊരു മുന്നറിയിപ്പ്:
എന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു. വാസ്തവവിരുദ്ധമായ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നു.’