പ്രശസ്ത മലയാള സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സത്യന്‍ അന്തിക്കാട്. നിരവധി പേരാണ് ഇത്തരം കാസ്റ്റിംഗ് കോളിനോട് പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സംവിധായകന്‍ തന്നെ ഇതിന് എതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു. വാസ്തവവിരുദ്ധമായ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയത്.
‘ഞാന്‍ പ്രകാശന്‍’എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ തീയ്യേറ്ററിലെത്തിയ പുതിയ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.