തമിഴ് സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്തും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്നു. സര്‍ക്കാറിന് ശേഷം എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചിത്രമായ ‘ചന്ദ്രമുഖി’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ചത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘പേട്ട’യാണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ രജനി ചിത്രം. തീയ്യേറ്ററില്‍ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്.
മുരുകദോസ് ചിത്രം ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.