മീ ടൂ ആരോപണത്തെ തുടര്‍ന്ന് നടന് അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യ ഗോപിനാഥ്. തെറ്റ് അലന്‍സിയര്‍ അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരുന്നുവെന്നും ദിവ്യ ഗോപിനാഥ് വ്യക്തമാക്കി. തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരുന്നത് തടയാനാണ് പരസ്യമായി അലന്‍സിയര്‍ തന്നോട് ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.
കൃത്രിമമില്ലാതെയാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചതെങ്കില്‍ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. അലന്‍സിയര്‍ പരസ്യമായി മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്തും തന്റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങള്‍ക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി പറയുകയും ചെയ്തു.
Discussion about this post