ഇന്ത്യന്‍ സിനിമയുടെയും ബോളിവുഡിന്റെയും താരസുന്ദരിയായിരുന്നു നടി ശ്രീദേവി. ശ്രീദേവി മരിച്ചിട്ട് ഒരു വര്‍ഷം തികയാനിരിക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍. ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുടുംബം തീരുമാനിച്ചത്. ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെക്കും.
ശ്രീദേവിയുടെ ‘ കോട്ട’ സാരികളില്‍ ഒന്നാണ് ലേലം ചെയ്യാനിരിക്കുന്നത്. വെബ്സൈറ്റിലൂടെയാണ് ലേലം നടക്കുന്നത്. 40,000 രൂപ മുതലാണ് ലേലത്തുക ആരംഭിക്കുന്നത്. ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ഉന്നമനത്തിനായി നല്‍കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
2018 ഫെബ്രുവരി 24 ന് ദുബായിലെ ഹോട്ടല്‍ മുറില് വെച്ചാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുമ്ബോള്‍ ശ്രീദേവിക്ക് 56 വയസായിരുന്നു.
Discussion about this post