സൂപ്പര്‍ഹിറ്റ് ചിത്രം വേലൈക്കാരനു ശേഷം നയന്‍താര-ശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. കോമഡിക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ചിത്രമാണെന്നാണ് ടീസറില്‍ സൂചിപ്പിക്കുന്നത്.
എം രാജേഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സതീഷ്, യോഗി ബാബു, രാധിക ശരത്കുമാര്‍, ഹരിജ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സമ്മര്‍ റിലീസായി എത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്പ് ഹോപ്പ് തമിഴ് ആണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post