മലയാളിയുടെ മനസ്സിലെ നോവോര്‍മ്മയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വിയോഗം. വാഹനാപകടത്തില്‍ അന്തരിച്ച ബാലഭാസ്‌ക്കറിനും മകള്‍ തേജസ്വിനി ബാലയ്ക്കും സമര്‍പ്പിച്ച് കൊണ്ട് ഇറക്കിയ ‘ചമത’ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
താരാട്ട്പാട്ടായി മലയാളികള്‍ കൊണ്ടു നടക്കുന്ന ഇരയിമ്മന്‍ തമ്പിയുടെ
വിഖ്യാതമായ ‘ഓമനതിങ്കള്‍ കിടാവോ’ആണ് വ്യത്യസ്തമായ ഈണത്തിലും പ്രമേയത്തിലും അവതരിപ്പിച്ചിരിക്കുകയാണ് ചമത. വേര്‍പ്പാടിന്റെയും, വേദനയുടെയും ഈണത്തില്‍ ഒരുക്കിയ പാട്ട്, ബാലഭാസ്‌ക്കറിന്റെയും മകളുടെയും വിയോഗം പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.
മുംബൈ ആസ്ഥാനമായുള്ള ‘വോയിസ് ഓഫ് കള്‍ച്ചറല്‍ അക്കാദമി’ ആണ് ചമത ഒരുക്കിയിരിക്കുന്നത്. ഊര്‍മിള വര്‍മ്മ ആലപിച്ച ചമത സംവിധാനം ചെയ്തിരിക്കുന്നത് ശ്രുതിമേനോനാണ്. ഇരയിമ്മന്‍ തമ്പി എഴുതി മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് രാമനാഥന്‍ ഗോപാലകൃഷണനാണ്.
Discussion about this post