മഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് ഓടിക്കാന്‍ നിങ്ങള്‍ റെഡിയാണോ? അങ്ങനെയെങ്കില്‍ പുതിയ സിനിമയിലേക്ക് അവസരം. 20നും 26നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുക.
ജെ ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലേക്കാണ് അവസരം. നായികയെ മാത്രമല്ല ബുള്ളറ്റിന്റെ മുന്നിലിരിക്കാന്‍ അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ള ഒരു കുറുമ്പനും പിന്നിലിരിക്കാന്‍ പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള ഒരു തന്റേടിക്കും ചിത്രത്തില്‍ അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് വീഡിയോയും ബയോഡാറ്റയും ഉള്‍പ്പടെ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.
Discussion about this post