നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ തുടര്‍ക്കഥയാണ് ഡബ്ല്യുസിസി എന്ന വനിതാ കൂട്ടായ്മ. ഈ കൂട്ടായ്മയക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് നടി ലക്ഷ്മി മേനോന്‍. വിവരമില്ലാത്ത ഒരു കൂട്ടം വനിതകളുടെ മൂവ്‌മെന്റ് ആയിപ്പോയി എന്ന് താരം തുറന്നടിച്ചു.
പ്രമുഖ സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യുസിസിയൊക്കെ നല്ലത് തന്നെയാണ്. പക്ഷേ തനിക്ക് അത്തരം കൂട്ടായ്മയോട് താത്പര്യമില്ല. എന്താണ് വിവരമില്ലാത്ത മൂവ്മെന്റ് എന്ന് തോന്നാന്‍ കാരണം എന്ന ചോദ്യത്തിന് തനിയ്ക്ക് അങ്ങനെ തോന്നി, പറഞ്ഞുവെന്ന് ലക്ഷ്മി പറയുന്നു.
ഇത് തന്റെ മാത്രം അഭിപ്രായമാണ്. വേണമെങ്കില്‍ തനിക്ക് ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറമായിരുന്നു, അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാമായിരുന്നു. പക്ഷേ അത് തന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും. ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.