മാര്‍ച്ചില്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹമെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിശ്വസിക്കാതെ പിന്നെയും താരത്തിന്റെ സ്ഥിരീകരണം നോക്കി ഇരുന്ന വ്യക്തിയാണ് അബര്‍നദി. ഇപ്പോള്‍ ആര്യ തന്നെ സ്ഥിരീകരണം നല്‍കുമ്പോള്‍ വികാരനിര്‍ഭരയായി പ്രതികരിച്ചിരിക്കുകയാണ് അവര്‍. തങ്ങളുടെ പ്രണയവും വിവാഹവും സത്യമാണെന്നും മാര്‍ച്ചില്‍ വിവാഹിതരാകുമെന്നും ആര്യ പറയുകയായിരുന്നു. ജനങ്ങളും അബര്‍നദിയുടെ പ്രതികരണത്തിനായി കാതോര്‍ത്ത് ഇരിക്കുമ്പോഴാണ് അവര്‍ മനസ് തുറക്കുന്നത്.
പുറത്തിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും ചോദിക്കുന്നത് ആര്യയെ കുറിച്ച് മാത്രമെന്ന് അബര്‍നദി പറയുന്നു. ആര്യ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് പോകും എന്ന് തന്നെ മറുപടി പറയാനുള്ളതെന്നും അബര്‍നദി കൂട്ടിച്ചേര്‍ത്തു. ആര്യയുടെ ഭാവിവധുവിനെ കണ്ടെത്താന്‍ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരില്‍ റിയാലിറ്റി ഷോ സംഘടിപ്പിച്ചിരുന്നു. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ത്ഥിയും അബര്‍നദി തന്നെയായിരുന്നു. ആര്യയെ മാത്രമെ വിവാഹം ചെയ്യൂ എന്ന് അബര്‍നദി നിലപാട് എടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അബര്‍നദി വിശദീകരണം നല്‍കുന്നത്.
അബര്‍നദിയുടെ വാക്കുകള്‍ ഇങ്ങനെ;
‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.’ ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. ഒരു പെണ്ണിനോട് സ്‌നേഹത്തോടെയും മറ്റൊരു പെണ്ണിനോട് ദേഷ്യത്തോടെയും സംസാരിക്കുക ആര്യയുടെ പതിവല്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ ആരെയാണ് ഇഷ്ടമെന്നോ ദേഷ്യമെന്നോ ഞങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്തുക്കളായ സിനിമാതാരങ്ങള്‍ ഒരുപെണ്ണിന്റെ പേര് പറഞ്ഞിരുന്നു. അവരുമായി ഡേറ്റിങും ചെയ്തു.
പക്ഷേ ആ ബന്ധവും മുന്നോട്ടുപോയി കണ്ടില്ല.’ ‘ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. ആര്യയോട് അന്വേഷണം പറയാമെന്ന് പറഞ്ഞ് അവരെ സന്തോഷപ്പെടുത്തി ഞാന്‍ തിരികെപോകുകയാണ് പതിവ്. അല്ലാതെ അദ്ദേഹത്തെക്കുറിച്ച് മോശമായൊന്നും പറയില്ല.’
ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അദ്ദേഹവുമായി സിനിമയും ചെയ്യില്ല. ഇതിനു മുമ്പായിരുന്നെങ്കില്‍ ചെയ്‌തേനെ. ഇപ്പോള്‍ അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയിഷയ്ക്കും നല്ലത് വരട്ടെ’.
Discussion about this post