ഇന്ന് കൊച്ചിയില്‍ എത്താനിരുന്ന ബോളിവുഡ് നടി സണ്ണി ലിയോണ്‍ അവസാന നിമിഷം പിന്മാറിയതോടെ ട്രോളന്മാര്ക്ക് ജോറായി. ഇപ്പോള്‍ സണ്ണിയെ പൊങ്കാലയിടുകയാണ് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ ഇത് ആരാധകരുടെ മധുര പ്രതികാരമാണെന്നും ഒരു ഭാഗക്കാര്‍ക്ക് അഭിപ്രായമുണ്ട്.
ട്വിറ്ററിലൂടെയാണ് ഇന്ന് വൈകിട്ട് കൊച്ചിയില്‍ നടക്കുന്ന ഷോയില്‍ നിന്ന് പിന്മാറുന്ന കാര്യം ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ അറിയിച്ചത്. പരിപാടിയുടെ പോസ്റ്ററില്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. ഇതേടെ കേരശത്തിലെ ആരാധക വൃത്തം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.
‘കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പരിപാടിയുടെ പ്രമോട്ടര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നത’്.. എന്ന് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചത്. പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പരിപാടിയില്‍ നിന്നും സണ്ണി ലിയോണ്‍ മാറാനുള്ള കാരണമെന്നും സൂചനയുണ്ട്.
Sorry everyone I will not be attending this Cochin Valentines event due to promoter defaulting on their commitments!
Can’t wait to see you all at the Vanita Awards March 2nd on stage! Back in Cochin!! pic.twitter.com/qOsWqH3MjN
— Sunny Leone (@SunnyLeone) February 13, 2019
Discussion about this post