ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം ‘ഒരു അഡാര്‍ ലൗ’ ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തിരക്കഥ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ മുഖ്യമായും പറയുന്നത്.
ഹാപ്പി വെഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കിയ ചിത്രമാണ് ഒരു അഡാര്‍ ലൗ. കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണിത്.