വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് തെന്നിന്ത്യന്‍ ആര്യ. ആരാധകരുടെ കാത്തിരിപ്പിന് വിവാമമിട്ടായിരുന്നു ആര്യയുടെ തുറന്നു പറച്ചില് മാര്‍ച്ചില്‍ താന്‍ വിവാഹിതനാകും എന്നാണ് ആര്യ പറയുന്നത്. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. ആര്യയും വധു സയേഷയും പ്രണയദിനത്തില്‍ ട്വിറ്ററില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. ഹൈദരാബാദില്വച്ചാകും വിവാഹം
വിവാഹവാര്‍ത്ത ആരാധകരെ അറിയിക്കാന്‍ പ്രണയദിനം തന്നെയാണ് ആര്യയും സയേഷയും തിരഞ്ഞെടുത്തത്. നേരത്തെ ഇരുവരുടെയും പ്രണയവും വിവാഹവും തെന്നിന്തയയില് ചര്‍ച്ചാ വിഷയമായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തില്‍ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ സെറ്റില്‍വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
എന്നാല്‍ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരില്‍ റിയാലിറ്റി ഷോയും സംഘടിപ്പിച്ചിരുന്നു. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.
Discussion about this post