ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കുട്ടിമാമയിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ശ്രീനിവാസന്റെ സ്റ്റില്‍ ആണ് പുറത്തുവിട്ടത്. സംവിധായകന്‍ വിഎം വിനു ആണ് ചിത്രമൊരുക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ശ്രീനിവാസനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലാണ് ധ്യാനും ചിത്രത്തില്‍ എത്തുന്നത്. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുരഭി ലക്ഷ്മി,പ്രേംകുമാര്‍,ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ശ്രീനിവാസനും മകന്‍ ധ്യാനും ഒന്നിച്ചെത്തുന്ന ചിത്രം കുട്ടിമാമയിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
-
By anusha

- Categories: Entertainment
- Tags: dhyan sreenivasankuttimama
Related Content






തന്റെ 'ജയിലര്‍' സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കും: ധ്യാന്‍ ശ്രീനിവാസന്
By Anu September 9, 2023