സര്‍പ്രൈസ് കിട്ടാത്തവരായും നല്കാത്തവരായും ആരും തന്നെയില്ല. എന്നാല്‍ അത് പ്രണയ ദിനത്തില്‍ ആയാല്ലോ? കുറച്ചും കൂടി സ്പെഷ്യല്‍ ആകും. വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു വ്യത്യസ്ത ഐഡിയ പരീക്ഷിക്കാം.
മോതിരം വിരലിലണിയിക്കുന്നതിന് പകരം ഡിന്നറിന് കൊണ്ടു പോയി സര്‍പ്രൈസ് നല്കാന് ബര്‍ഗര്‍ വിത്ത് റിങ്ങ് ആണ് യുഎസിലെ ഹോട്ടലുകളില്‍ ഒരുക്കിയിരിക്കുന്നത്. വജ്രം മോതിരം ബര്‍ഗറിനോടൊപ്പമുണ്ടാകുമെന്നതാണ് ഡിനറിന്റെ പ്രത്യേകത. വില രണ്ട് ലക്ഷം രൂപയും. കഴിഞ്ഞ പല വര്‍ഷങ്ങളായി യുഎസിലെ ഹോട്ടലുകളില്‍ ഇത്തരം വില കൂടിയ ഡിനര് നടക്കുന്നുണ്ട്.
Discussion about this post