ചങ്ങനാശ്ശേരി: പൂച്ചയെ കാണിക്കുന്നതിന് പോലും സെന്‍സര്‍ബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുലിയെ വേട്ടയാടി കൊല്ലുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു കാണും.. പുലിമുരുകന് സിനിമയ്ക്കെതിരെ വീണ്ടും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് രംഗത്ത്. സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പൈസ കുറെ ചിലവാക്കി കാണുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ബിഗ്ബജറ്റ് ചിത്രങ്ങളും ആയിരം കോടി രൂപയുടെ സിനിമകളുമൊക്കെ നിരോധിക്കേണ്ട സമയം അധിക്രമിച്ചു. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം അനുസ്മരണ പ്രഭാഷണത്തിന് ശേഷം വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്.
Discussion about this post