ഹോളിവുഡ് സിനിമ പൈറേറ്റ്സ് ഓഫ് കരീബിയനിലൂടെ ലോകത്തെ രസിപ്പിച്ച കടല്‍ കൊള്ളക്കാരന് ജാക്ക് സ്പാരോയായി ഇനി നടന് ജോണി ഡെപ്പ് ഇല്ല. പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമയുടെ നിര്‍മ്മാതാക്കളായ ഡിസ്നി സ്റ്റുഡിയോസ് ആണ് ജാക്ക് സ്പാരോയായി ഇനി ജോണി ഡെപ്പ് വേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നടന്റെ കുടുംബപ്രശ്നങ്ങളും സാമ്പത്തികപരാതീനകളുമാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പൈറേറ്റ്സിന്റെ തിരക്കഥാകൃത്തായ സ്റ്റുവാര്‍ട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അഞ്ചോളം പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളില്‍ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി വിവാദജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്മെന്‍ ടെല്‍ നോ ടേല്‍സ് എന്ന ചിത്രം ഈ പരമ്പരയില്‍ ഏറ്റവും കുറഞ്ഞ തുകയാണ് തീയ്യേറ്ററില്‍ നിന്നും കളക്ട് ചെയ്തത്.
2006 ലെ ദ് ഡെഡ് മാന്‍സ് ചെസ്റ്റ് എന്ന സിനിമയാണ് ഈ പരമ്പരയില്‍ ആദ്യം ഇറങ്ങിയത്. തുടര്‍ന്ന് അറ്റ് വേള്‍ഡ്സ് എന്‍ഡ് എന്ന ചിത്രം 2007ല്‍ ഇറങ്ങി. പിന്നീടാണ് ഓണ്‍ സ്ട്രെയ്ഞ്ചര്‍ ടൈഡ്സ് 2011 ല്‍ ഇറങ്ങിയത്. പിന്നീട് 2013 ല്‍ ദ് കേര്‍സ് ഓഫ് ദ് ബ്ലാക്ക് പേള്‍ എന്ന ചിത്രം ഇറങ്ങി. 2017 ല്‍ ഡെഡ്മെന്‍ ടെല്‍ നോ ടേല്‍സ് എന്ന ചിത്രമാണ് ഈ പരമ്പരയില്‍ അവസാനമായി വന്നത്.
ജോണി ഡെപ്പിനെപ്പോലെ ജാക് സ്പാരോയെ ആര്‍ക്കും മനോഹരമായി ചെയ്യാന്‍ സാധിക്കില്ലെന്ന് സ്റ്റുവാര്‍ട്ട് ബീറ്റി പറയുന്നു. കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു. മാത്രമല്ല അദ്ദേഹവും കരിയറില്‍ ഈ വേഷം കൊണ്ട് കോടികള്‍ ഉണ്ടാക്കി കഴിഞ്ഞുവെന്നും തിരക്കഥാകൃത്ത് പറയുന്നു.
Discussion about this post