രജനീകാന്തിന്റെ രണ്ടാമത്തെ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.നടനും വ്യവസായിയുമായ വിശാഖ് വനങ്കാമുടിയാണ് സൗന്ദര്യയുടെ വരന്. ചെന്നൈ ലീലാ പാലസില്‍ നടന്ന വിവാഹച്ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, മണിരത്നം, കമലഹാസന് തുടങ്ങി രാഷ്ട്രീയ -സിനിമാ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന് റാംകുമാര്‍ എന്ന വ്യവസായിയുമായിട്ട് 2010ലായിരുന്നു ആദ്യ വിവാഹം. ആ ബന്ധത്തില്‍ സൗന്ദര്യയ്ക്ക് ഒരു മകനുണ്ട്.സൗന്ദര്യയുടെ പ്രി വെഡ്ഡിങ് റിസപ്ഷന് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Discussion about this post