പുതുവര്‍ഷത്തില്‍ തീയ്യേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രങ്ങളായ ‘പേരന്‍പും’ ‘യാത്ര’യും പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പും മഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രയും ഭാഷയുടെ അതിര് വരമ്പുകള്‍ ഭേദിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം മമ്മൂട്ടിയെ പ്രശംസകൊണ്ട് മൂടുകയാണ്.
ചിത്രം കണ്ട് പല പ്രമുഖ താരങ്ങളും സംവിധായകരും മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് താരം അനസൂയ ഭരദ്വരാജ് ആണ് മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഗോവ്രു ചരിത റെഡ്ഡി എന്ന കഥാപാത്രമായാണ് അനസൂയ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
‘ഈ ഇതിഹാസത്തെക്കുറിച്ച് ഇതുവരെ കേട്ടതെല്ലാം കുറച്ച് മാത്രമാണെന്ന് തോന്നുന്നു. മമ്മൂട്ടി സര്, വൈഎസ്ആറിനെ ഞങ്ങളുടെ മുന്നില്‍ പുനരുജ്ജീവിപ്പിക്കും വിധത്തില്‍ അവതരിപ്പിച്ചതിന് നന്ദി. യാത്രയില്‍ നിങ്ങളെ വീണ്ടും വീണ്ടും കാണുമ്പോഴും ഞങ്ങള്‍ക്ക് അങ്ങനെതന്നെയാണ് തോന്നുന്നത്’- അനസൂയ ട്വിറ്ററില്‍ കുറിച്ചു.
And how much ever one speaks of this legend always feels short.. @mammukka Sir.. Thank you for portraying #YSR sir in a way that we all relived the times again.. and we will relive again and again watching you in #Yatra 🙏🏻@MahiVraghav @70mmEntertains pic.twitter.com/sHRfT6zY83
— Anasuya Bharadwaj (@anusuyakhasba) February 10, 2019
Discussion about this post