ആദ്യമായി കൊച്ചി മെട്രോയില്‍ വച്ച് ചിത്രീകരിച്ച സിനിമാഗാനം പുറത്തിറങ്ങി. യൂട്യൂബിലൂടെയാണ് തെലുങ്ക് യുവനടന് രാജ് തരുണ്‍ നായകനാകുന്ന ലവര് എന്ന തെലുങ്കു ചിത്രത്തിലെ ഗാനം റിലീസായത്. ഗാനത്തിന്റെ വീഡിയോ കൊച്ചി മെട്രോ ഔദ്യോഗിക പേജില്‍ പങ്കു വച്ചു.
‘ഇനി കൊച്ചി മെട്രോ ഓടും, തെലുങ്ക് സിനിമാപ്രേമികളുടെ ഹൃദയത്തിലൂടെ,’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഫെബ്രുവരിയിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. നാലു മണിക്കൂര്‍ കൊണ്ടാണ് മെട്രോയിലുള്ള പാട്ടിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിനു മുന്‍പ് പരസ്യചിത്രങ്ങളുടെ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നത് ആദ്യമായാണ്.
രാജ് തരുണും നായിക റിദ്ദി കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ മലയാളിയായ നഴ്സിന്റെ കഥാപാത്രമാണ് റിദ്ദിയുടേത്.
Discussion about this post