അരുണ്‍ ഗോപിയ്ക്ക് പ്രണയസാഫല്യം; ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി സൗമ്യയ്ക്ക് മിന്നുകെട്ടി

കൊച്ചി: സംവിധായകന്‍ അരുണ്‍ ഗോപിയ്ക്ക് പ്രണയസാഫല്യം. വൈറ്റില സ്വദേശി സൗമ്യ ജോണ്‍ ആണ് വധു. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചററാണ് സൗമ്യ. വൈറ്റിലയിലെ പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങായിരുന്നു.

അടുത്ത സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ മേഖലയില്‍ നിന്നും നടന്മാരായ ദിലീപ്, കലാഭവന്‍ ഷാജോണ്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എന്നിവര്‍ സന്നിഹിതരായിരുന്നു.

കന്നി ചിത്രം രാമലീലയിലൂടെയാണ് അരുണ്‍ ഗോപി ശ്രദ്ധേയനാവുന്നത്. വിവാദങ്ങള്‍ക്കു ശേഷം ദിലീപ് അഭിനയിച്ചു പുറത്തു വന്ന ആദ്യ ചിത്രമായിരുന്നു ഇത്. സംവിധാനം ചെയ്ത അടുത്ത ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എം. വിജയന്റെ ജീവിത കഥ പറയുന്ന നിവിന്‍ പോളി ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്.

Exit mobile version