തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ‘വര്‍മ’ റിലീസ് ചെയ്യുന്നില്ലെന്ന് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്. ക്രിയാത്മകവും അല്ലാത്തതുമായ നിരവധി പ്രശ്‌നങ്ങളാല്‍ സിനിമയുടെ തമിഴ് പതിപ്പിന്റെ ഫൈനല്‍ കോപ്പിയില്‍ തൃപ്തനല്ല. അതിനാലാണ് ചിത്രം റിലീസ് ചെയ്യാത്തതെന്ന് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് പത്രകുറിപ്പിലൂടെ അറിയിച്ചു.
‘ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തൃപ്തരല്ലാത്തതിനാല്‍ ചിത്രം വീണ്ടും നിര്‍മ്മിക്കും. ഒറിജിനലിന്റെ ആത്മാവിനോട് നീതി പുലര്‍ത്തുന്ന ഒരു പുതിയ തമിഴ് റീമേക്ക് ഞങ്ങള്‍ ചിത്രീകരിക്കും. ധ്രുവ് തന്നെയായിരിക്കും നായകന്‍. മറ്റ് അഭിനേതാക്കളെയും സംവിധായകന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരെയും സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവിടും. ഞങ്ങള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കിയ ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ക്ക് ഈ ചിത്രം തമിഴില്‍ പുറത്തിറക്കണമെന്ന് തന്നെയാണ്. അതിനാല്‍ പുതിയ ചിത്രം ഈ വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാന്‍ പാകത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ഈ യാത്രയില്‍ നിങ്ങളുടെ എല്ലാവിധ പിന്തുണയും അനുഗ്രഹവും വേണമെന്ന് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് പത്രകുറിപ്പില്‍ പറഞ്ഞു.’
Press Release. #Varmaa @e4echennai @cvsarathi @DhruvVikramFans @DhruvUniverse @DhruvOff @E4Emovies pic.twitter.com/hmb2HW8qoB
— E4 Entertainment (@E4Emovies) February 7, 2019
തെലുങ്കില്‍ വന്‍ വിജയം നേടിയ 2017 ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ‘വര്‍മ’. വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തിനെ നായകനാക്കിയായിരുന്നു വര്‍മ്മ ഒരുക്കിയിരുന്നത്. ധ്രുവിന്റെ അരങ്ങെറ്റ ചിത്രം സംവിധാനം ചെയ്തത് ആറ് ദേശീയ പുരസ്‌കാരങ്ങളും 13 സംസ്ഥാന പുരസ്‌കാരങ്ങളും 15 ഫിലിം ഫെയര്‍, 14 അന്താരാഷ്ട്ര ഫെസ്റ്റിവല്‍ അവാര്‍ഡുകളും നേടിയ ബാലയായിരുന്നു. പിതാമകന്‍,പരദേശി, നാന്‍ കടവുള്‍ തുടങ്ങിയവയാണ് ബാലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
Discussion about this post