കേരളം അതിജീവിച്ച നിപ്പാ ബാധയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ‘വൈറസ്’ സിനിമയ്ക്കെതിരെ ഉയര്‍ന്ന ആരോപണം വ്യാജമെന്ന് അണിയറ പ്രവര്‍ത്തകര്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി സംവിധായന് ഉദയ് അനന്തനാണ് രംഗത്തെത്തിയത്.
അതേസമയം, കഥ കോപ്പിറൈറ്റ് ചെയ്തുവെന്ന് ഹര്‍ജിക്കാരനായ ഉദയ് അനന്ദന് പറയുന്നത് ഒക്ടോബറിലാണ്. എന്നാല്‍ സിനിമയുടെ ആദ്യപോസ്റ്റര്‍ സംവിധായകന് ആഷിക് അബുതന്നെ സെപ്തംബറില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. അതിന് മുമ്പുതന്നെ സിനിമയുടെ പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍ തന്നെ ഉദയ്യുടെ ഹര്‍ജി തെറ്റദ്ധാരണ മൂലമാകാമെന്നും സൂചനയുണ്ട്.
എറണാകുളം സെഷന്‍സ് കോടതിയാണ് വൈറസ് സിനിമയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായകന് ഉദയ് അനന്തന് നല്കിയ ഹര്‍ജിയിലാണ് സ്റ്റേ. തന്റെ കഥയും പേരും മോഷ്ടിച്ചതാണെന്നാണ് ഉദയ് അനന്തന്റെ ആരോപണം. കേസില്‍ കോടതി 16ന് തുടര്‍വാദം കേള്‍ക്കും.
Discussion about this post