കങ്കണ റണാവത്ത് ക്വീന്‍ സംവിധായകന്‍ വികാസ് ബാലിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണത്തിന് പിന്നാലെ ക്വീനിലെ സഹനടി ആയ നയനി ദീക്ഷിത്തും രംഗത്ത്. വികാസ് ബാല്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയെന്നും ലൈംഗികമായി സമീപിച്ചെന്നും നയനി ദീക്ഷിത്ത് വെളിപ്പെടുത്തുന്നു.
ചിത്രീകരണവുമായി ബന്ധപ്പെട്ട് ടൂ സ്റ്റാര്‍ ഹോട്ടലാണ് സംവിധാകന്‍ നയനിക്ക് നല്‍കിയത്. അത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ വികാസിന്റെ മുറിയിലേക്ക് തന്നെ ക്ഷണിക്കുകയും അന്ന് രാത്രി ഒന്നിച്ചുറങ്ങാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ക്ഷണം നിരസിച്ച നയനിയോട് പിറ്റേന്ന് ഷൂട്ടിംഗ് സൈറ്റില്‍ വച്ച് കണ്ടപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്തു. തന്നോട് വളരെ മോശമായി പെരുമാറിയ വികാസ് ബാലിനോട് കൊല്ലുമെന്ന് പറയേണ്ടി വന്നു എന്നും നയനി ദീക്ഷിത്ത് വെളിപ്പെടുത്തുന്നു.
വികാസ് ബാല്‍ ഷൂട്ടിംഗ് സൈറ്റിലെ മറ്റ് പെണ്‍കുട്ടികളോടും ഇതേപോലെ പെരുമാറിയതായി തനിക്ക് അറിയാമെന്നും നയനി ദീക്ഷിത്ത് പറയുന്നു. വസ്ത്രാലങ്കാര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു. വികാസ് ബാലിനെതിരെ അണിയറ പ്രവര്‍ത്തകരിലൊരാളായ പെണ്‍കുട്ടി രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് കങ്കണയും നയനി ദീക്ഷിത്തും ലൈംഗികാരോപണവുമായി എത്തുന്നത്. പല സ്ത്രീകളും ഇയാള്‍ക്കെതിരെ ആരോപണം നടത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
എന്നാല്‍ തനിക്കെതിരെ നടന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് വികാസ് ബാല്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.