25 വര്‍ഷങ്ങളായി രണ്ട് പേരും സിനിമക്കാരായിട്ട് . എന്നാല്‍ ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ വളരെ കുറവാണ്. ഇതിനുള്ള കാരണം അല്‍പ്പം ഹാസ്യത്തോടെ വെളിപ്പെടുത്തിയിരിക്കുകയാണ് കിംഗ് ഖാന്. അക്ഷയ്ക്കൊപ്പം അഭിനയിക്കാന്‍ താന്‍ താല്പര്യപ്പെടുന്നുണ്ട്, പക്ഷേ തങ്ങളുടെ സമയം ഒത്തുപോകില്ലെന്ന് ഷാരൂഖ് . അക്ഷയ് കുമാറിനെപ്പോലെ രാവിലെ എഴുന്നേറ്റ് ജോലി ചെയ്യാന്‍ തനിക്ക് ആവില്ല എന്നാണ് ഇതിനുള്ള മറുപടിയായി ഷാരുഖ് ഖാന് പറഞ്ഞത്. അക്ഷയ് കുമാറിനോടൊപ്പം താന്‍ അഭിനയിക്കുക എന്നത് തമാശയാകും. അക്ഷയ് സെറ്റില്‍ നിന്നും പോകുമ്പോള്‍ താന്‍ അവിടെ എത്തിയിട്ടേ ഉണ്ടാകൂ. അക്ഷയ്ക്കൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണ്. പക്ഷേ തങ്ങളുടെ സമയം ഒത്തുപോകില്ലെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.
രാത്രി സമയങ്ങളില്‍ പണിയെടുക്കാന്‍ താല്പര്യപ്പെടുന്ന ആളാണ് താന്‍. ഒരു മാതിരിപ്പെട്ട ആളുകളെന്നും രാത്രി ജോലി ചെയ്യാന്‍ താല്പര്യപ്പെടാത്തവരാണെന്നും ഷാരുഖ് ഖാന് കൂട്ടിച്ചേര്‍ത്തു.
Discussion about this post