പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ ഷാജിപ്പാപ്പാനും പിള്ളേരും ആട് മൂന്നാം ഭാഗവുമായി വീണ്ടുമെത്തുന്നു. ആട് 3 ഉണ്ടാകുമെന്ന് വിജയ് ബാബു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആട് റിലീസ് ചെയ്ത തിയതിയില്‍ തന്നെയാണ് വിജയ് ബാബുവിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ‘ഫെബ്രുവരി 6, ഇതേ തിയതിയിലാണ് ആട് തിയ്യേറ്ററുകളിലെത്തിയത്. ഇതേ തിയതിയില്‍ തന്നെയാണ് ആട് 2 ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നു തന്നെ പറഞ്ഞേക്കാം, ആട് 3 വരും’ വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
2015 ഫെബ്രുവരി ആറിനാണ് ആട് തീയ്യേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം തീയ്യേറ്ററില്‍ എറിച്ചില്ല. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്ററില്‍ പരാജയം രുചിച്ച ആ സിനിമയുടെ രണ്ടാം ഭാഗവുമായി 2017 ഡിസംബറില്‍ അതേ ടീം വീണ്ടുമെത്തി. കൂടെയിറങ്ങിയ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി ചിത്രം കത്തിക്കയറി. അതിനാല്‍ തന്നെ ആടിന്റെ മൂന്നാം വരവിലും ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.
Discussion about this post