ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല എന്ന പലരും പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു കൗതുകമാണ് ബെക്കി മുത്തശ്ശിക്ക് പറയാനുള്ളത്. ബെക്കി ബ്രൌണ്‍ മുത്തശ്ശിക്ക് വയസ് 45. മകള്‍ സ്കാര്ലെറ്റിന് വയസ്സ് 22. എന്നാല്‍ ഇരുവരും ഒരുമിച്ച് പുറത്തിറങ്ങിയാല്‍ പലരും ചോദിക്കുന്ന ചോദ്യം ‘ചേച്ചിയാണ് അല്ലേ’ എന്നാണ്. എന്നാല്‍ മകളുടെ മകളെ എടുത്ത് പുറത്ത് പോയാല്‍ അതെ ചോദ്യവുമായി ആളുകള്‍ വരും. അല്ല മകളുടെ മകളാണ് എന്ന് പറയുമ്പോള്‍ എല്ലാവരും അതിലേറെ ഞെട്ടും.
ബെക്കി മുത്തശ്ശിയും സ്കാര്‍ലെറ്റും കാണാന്‍ ഏകദേശം ഒരു പോലെയാണ്. മാത്രമല്ല ഇരുവരുടേയും ഫാഷന്‍ സെന്‍സും ഒരുപോലെ തന്നെയാണ്. പലപ്പോഴും ബെക്കി മുത്തശ്ശിയോട് ആളുള്‍ പറയും സ്കാര്ലെറ്റിന്റെ സഹോദരിയെ പോലെയുണ്ട് എന്ന്.
എന്നാല്‍ ഈ മുത്തശ്ശിക്ക് അങ്ങനെ പ്രത്യേകിച്ച് ഡയറ്റോ, ഫിറ്റ്നസ് പ്രോഗ്രാമോ, ബ്യൂട്ടി പ്രൊഡക്ട്സോ ഒന്നുമില്ല. അത് ജന്മാ കിട്ടിയ സൗന്ദര്യമാണെന്നാണ് ബെക്കി മുത്തശ്ശി പറയുന്നത്. ഞങ്ങള്‍ അമ്മയും മകളും ആണെന്നറിയുമ്പോള്‍ എല്ലാവരും ഞെട്ടുകയാണ് പതിവെന്നും ബെക്കിയും സ്കാര്‍ലെറ്റും പറയുന്നു. ‘ഞാനും സ്കാര്‍ലെറ്റും കാണാന്‍ മാത്രമല്ല ഒരുപോലെ, സ്വഭാവത്തിലും ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യമുണ്ട്’ ബെക്കി പറയുന്നു.
‘എന്റെ വാര്‍ഡ്രോബിലെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും അവള് പരീക്ഷിക്കുന്നുവെന്നും’ ബെക്കി. മിസ് ടീന്‍ ക്വീന്‍ യു കെ 2011′ ജേതാവുമായി സ്കാര്‍ലെറ്റ്. സ്കാര്‍ലെറ്റും ബെക്കിയും ചേര്‍ന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴും സഹോദരിമാരാണ് എന്ന തരത്തിലാണ് കമന്റുകള്‍ വരാറുള്ളതെന്നും സ്കാര്‍ലെറ്റ്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്യുമ്പോഴാണ് പലരും സഹോദരിമാരല്ലേ എന്ന് ചോദിക്കുന്നത്.
മാത്രവുമല്ല, എന്റെ കുഞ്ഞിന്റെ മുത്തശ്ശിയാണെന്ന് പറയുമ്പോഴും പലരും വിശ്വസിക്കാറില്ല. താനും വയസാകുമ്പോള്‍ അമ്മയെ പോലെ ചെറുപ്പം തോന്നിക്കട്ടേ എന്നാണ് സ്കാര്ലെറ്റിന്റെ ആഗ്രഹം.
45, gets mistaken for her daughter’s sister despite the beauty queen
Discussion about this post