മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകനും ഒടുവില്‍ സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’. തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരമിപ്പോള്‍.
സംവിധാനത്തിന്റെ ടെന്‍ഷന് അഭിനയിച്ചാല്‍ കിട്ടുന്നതിന്റെ നൂറിരട്ടി സംതൃപ്തിയുണ്ടെന്നാണ് ഹരിശ്രീ അശോകന്‍ പറഞ്ഞിരിക്കുന്നത്. ഒരു ചിത്രത്തിന്റെ വിജയത്തിന്റെയും പരാജയത്തിന്റെയും പൂര്‍ണ ഉത്തരവാദിത്വം എപ്പോഴും സംവിധായകനാണ്. താന്‍ നാലുപേര്‍ അറിയുന്ന നടനായത് കൊണ്ട് തന്നെ ചിത്രം തുടക്കം മുതല്‍ എന്റെ പേരിലാണ് അറിയപ്പെട്ടത്, അതുകൊണ്ട് തന്നെ നല്ല ടെന്‍ഷനുണ്ട്. എന്നാല്‍, ആ ടെന്‍ഷന് അഭിനയിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ നൂറിരട്ടി സംതൃപ്തിയുണ്ട് ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യം വളരെ സീരിയസായ ഒരു പ്രമേയമായിരുന്നു സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് പ്രേക്ഷകരുടെ പ്രതീക്ഷയെക്കുറിച്ച് ചിന്തിക്കുന്നത്. അതിനു ശേഷമാണ് ആ സബ്ജക്ട് മാറ്റി കോമഡി ട്രാക്കിലേക്ക് മാറിയത്. നിറഞ്ഞ ചിരിയോടെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യെന്ന് ഹരിശ്രീ അശോകന്‍ ഉറപ്പും നല്‍കി.
ഫാമിലി കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’. ഇന്നസെന്റ്, നന്ദു, രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, അശ്വിന്‍ ജോസ്, മനോജ് കെ ജയന്‍, ടിനി ടോം, സൗബിന്‍ ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങിയ വന്‍താര നിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ഈ മാസം തീയ്യേറ്ററുകളിലെത്തും.