പ്രണയത്തിന്റെ തീവ്രത വരച്ചെഴുതിയ ചിത്രമാണ് 96. പ്രണയിക്കാത്തവന് പോലും പ്രണയത്തിന്റെ അനുഭവം പറഞ്ഞു കൊടുത്ത ചിത്രം. പടം ഇറങ്ങി നാളിത്ര കഴിഞ്ഞിട്ടും 96 എന്ന ചിത്രം തന്നെ സിനിമയുടെ ഫീല്‍ വിട്ടുമാറാത്തവര്‍ നമുക്കിടയില്‍ ഉണ്ട്. ആരാധകര്‍ക്കൊപ്പം ഇപ്പോഴും റാമില്‍ നിന്നും ജാനുവില്‍ നിന്നും താരങ്ങള്‍ ഇപ്പോഴും ഇറങ്ങി വന്നിട്ടില്ലെന്നു വേണം പറയാന്‍.
തീവ്രപ്രണയത്തിന്റെ കാത്തിരിപ്പിന്റെ അങ്ങേ തലയ്ക്കല്‍ നില്‍ക്കുമ്പോഴും റാമും ജാനുവും ഒരിക്കല്‍ പോലും സിനിമയില്‍ ആലിംഗനം ചെയ്തില്ല എന്നത് 96ന്റെ വലിയ പ്രത്യേകതയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തില്‍ ആ പരിഭവത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് താരങ്ങള്‍. പാര്‍ഥിപനാണ് പ്രേക്ഷകരുടെ ഈ പരാതി വേദിയില്‍ അവതരിപ്പിച്ചത്.
റാമും ജാനുവും ഒന്നുകെട്ടിപ്പിടിച്ചിരുന്നെങ്കില്‍ എന്ന് സിനിമ കണ്ടിറങ്ങിവര്‍ ആഗ്രഹിച്ചുപോയിട്ടുണ്ടെന്നും ഈ നൂറാം ദിനത്തില്‍ ആ പരാതി തീര്‍ക്കാന്‍ ഇരുവരെയും വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പാര്‍ഥിപന്റെ ആവശ്യപ്രകാരം ഇരുവരും സ്റ്റേജില്‍ എത്തി ആലിംഗനം ചെയ്തു. ഇതായിരുന്നു സിനിമയുടെ യഥാര്‍ഥ ക്ലൈമാക്‌സ് എന്ന് വിജയ് സേതുപതി പിന്നീട് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായികൊണ്ടിരിക്കുകയാണ്.