‘ലാലേട്ടന്റെ പ്ലേറ്റില്‍ നിന്നും കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടിച്ചു പോയി ‘മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി ബീന ആന്റണി

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് വെളിപ്പെടുത്തി നടി ബീന ആന്റണി. ചെറുപ്പത്തില്‍ താന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച കാലത്തെ അനുഭവങ്ങള്‍ നടി തുറന്നുപറയവെയാണ് രസകരമായ സംഭവവും വെളിപ്പെടുത്തിയിരിക്കുന്നത്.
യോദ്ധ സിനിമയുടെ സെറ്റില്‍ നിന്നുള്ള അനുഭവങ്ങളാണ് ബീന പറയുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷമാണ് ബീന ചെയ്തത്. സെറ്റില്‍ എല്ലാവരോടും വളരെ വിനയത്തോടും പെരുമാറുന്ന ആളാണ് ലാലെന്നും തനിക്ക് ഒരു സഹോദരനോടുള്ള സ്നേഹമാണ് അദ്ദേഹത്തോടെന്നും ബീന പറയുന്നു.

”ഭയ ഭക്തി ബഹുമാനത്തോടെ ഞാന്‍ കാണുന്ന ലാലേട്ടനോട് കൂടുതല്‍ ഇന്റീമെസി കാണിച്ചു അഭിനയിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ശരിക്കും ടെന്‍ഷന്‍ ആയി. ലാലേട്ടന്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തില്‍ നിന്ന് ഞാനും കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി കൊണ്ടുള്ള ഒരു മടി ഉണ്ടായിരുന്നു.”

”പക്ഷെ ലാലേട്ടന്‍ നമ്മളെ വളരെ കൂളായി നിര്‍ത്തുന്നത് കൊണ്ട് അതിനൊക്കെ സാധിച്ചു. ഇന്നും യോദ്ധയിലെ ലാലേട്ടന്റെ സഹോദരി കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ എന്നോട് പറയാറുണ്ട്. ജീവിതത്തില്‍ കിട്ടിയ മഹാഭാഗ്യങ്ങളില്‍ ഒന്നാണ് യോദ്ധയിലെ വേഷം”.-ബീന പറയുന്നു.

സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്ത് അഭിനയ രംഗത്തേക്ക് വന്ന ബീന ആന്റണി, ഇപ്പോള്‍ സീരിയലില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയാണ്.

Exit mobile version