തീയ്യേറ്ററുകളില്‍ എത്തും മുന്‍പ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം’യാത്ര’. ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി അമേരിക്കയിലെ സിയാറ്റോയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന്റെ ആദ്യ ടിക്കറ്റ് ലേലത്തില്‍ വിറ്റപ്പോള്‍ ലഭിച്ചത് 6116 ഡോളര്‍ ആണ്. ഏകദേശം 4.4 ലക്ഷം ഇന്ത്യന്‍ രൂപയാണിത്. വൈഎസ്ആറിന്റെ കടുത്ത ആരാധകനായ മുനീശ്വര്‍ റെഡ്ഡിയാണ് റെക്കോര്‍ഡ് തുകയ്ക്ക് ഈ ടിക്കറ്റ് സ്വന്തമാക്കിയത്. ലേലത്തില്‍ ലഭിച്ച തുക വൈഎസ് രാജശേഖര റെഡ്ഡി ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.
അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സുഹാസിനി, ജഗപതി ബാബു, അനയൂയ, പോസാനി കൃഷ്ണ, റാവു രമേശ്, വിനോദ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മഹി വി രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ മാസം എട്ടിന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post