ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി അജു വര്‍ഗീസ്. ഒരു സിനിമ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അജു തന്റെ നിലപാട് വ്യക്തമാക്കിയത്. ‘വിശ്വാസവും ഭരണഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ലെന്നും ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവര്‍ത്തികമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, താന്‍ ഒരു ഹിന്ദു അല്ലാത്തതുകൊണ്ട് തനിക്ക് ആ വിഷയത്തില്‍ കാര്യമായ അറിവില്ലെന്നും അജു പറഞ്ഞു’.
തനിക്ക് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചത് ഭൂരിഭാഗം പേരും വിശ്വാസത്തിന്റെ കൂടെയാണെന്നാണ്. സിനിമാ മേഖലയിലെ ചില വ്യക്തികളുടെ ഇന്റര്‍വ്യൂ ഞാന്‍ കണ്ടു. അവരെല്ലാം പറയുന്നത് ഞങ്ങള്‍ ശബരിമലയില്‍ പോകില്ലെന്നാണ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും അജു വര്‍ഗീസ് പറഞ്ഞു.
Discussion about this post