‘കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്, ഞാനറിയുന്ന ലാലേട്ടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല, അഭിനയമാണ് ലാലേട്ടന് ചേരുക’; മേജര്‍ രവി

ഇപ്പോള്‍ കേള്‍ക്കുന്നതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും താന്‍ കഴിഞ്ഞ ദിവസം ഈ കാര്യം മോഹന്‍ലാലിനോട് സംസാരിച്ചപ്പോള്‍ ലാല്‍ അത് ചിരിച്ചു തള്ളുകയാണ് ചെയ്തതെന്നും മേജര്‍ രവി പറഞ്ഞു

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ തിരുവനന്തപുരത്ത് നിന്ന് മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് സുഹൃത്തും സംവിധായകനുമായ മേജര്‍ രവി. ഇപ്പോള്‍ കേള്‍ക്കുന്നതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും താന്‍ കഴിഞ്ഞ ദിവസം ഈ കാര്യം മോഹന്‍ലാലിനോട് സംസാരിച്ചപ്പോള്‍ ലാല്‍ അത് ചിരിച്ചു തള്ളുകയാണ് ചെയ്തതെന്നും മേജര്‍ രവി പറഞ്ഞു.

‘എനിക്കറിയാവുന്ന ലാലേട്ടന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നത് പോലെയുള്ള സാഹചര്യമല്ല കേരളത്തില്‍. അഭിനയമാണ് ലാലേട്ടന് കൂടുതല്‍ ചേരുക, അങ്ങനെയൊരു നടനെ ഇനി നമുക്ക് കിട്ടില്ല. പക്ഷെ അതുപോലൊരു രാഷ്ട്രീയക്കാരനെ നമുക്ക് ഉണ്ടാക്കി എടുക്കാം’. മേജര്‍ രവി പറഞ്ഞു.

അതേ സമയം താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. ‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താല്‍പര്യവുമില്ല’ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്.

Exit mobile version