പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത മമ്മൂട്ടി ചിത്രമാണ് സേതുരാമയ്യര്‍ സിബിഐ. എസ്എന്‍ സ്വാമിയുടെ രചനയില്‍ പിറവിയെടുത്ത കഥാപാത്രം (സേതുരാമയ്യര്‍ സിബിഐ) ആദ്യമായി സ്ക്രീനിലെത്തിയത് 1988ലായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. കെ മധു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും പിന്നീട് മൂന്നു വട്ടം കൂടി പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും ചെയ്തു.
പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ അഞ്ചാം ഭാഗം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എസ്എന്‍ സ്വാമി. മൂവി സ്ട്രീറ്റ് അവാര്‍ഡ്സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ മൂന്നു വര്‍ഷം സമയം എടുത്തു തയ്യാറാക്കിയ തിരക്കഥ ആണിത് എന്നും ഈ ചിത്രം മലയാളത്തിലെ ഭാവി ത്രില്ലര്‍ ചിത്രങ്ങളെ ഡിഫൈന്‍ ചെയ്യുന്ന സിനിമ ആയിരിക്കും എന്നും എസ്എന്‍ സാമി പറഞ്ഞു.
അവസാനം 2005 ലായിരുന്നു ചിത്രത്തിന്റെ നാലാം ഭാഗമായ നേരറിയാന്‍ സിബിഐ പുറത്തിറങ്ങിയത്. അതിനു ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പുതുവത്സരദിനത്തില്‍ സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്ന് സംവിധായകന് അറിയിച്ചിരുന്നു.
Discussion about this post