ചലച്ചിത്ര താരവും ഡാന്‍സറുമായ ദിവ്യാ ഉണ്ണിയുടെയും എഞ്ചിനിയറായ അരുണ്‍ കുമാറിന്റെ ഒന്നാം വിവാഹവാര്‍ഷികമാണ് ഇന്ന്. 2018 ഫെബ്രുവരി 4ന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യ ഉണ്ണിയും തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും വിവാഹിതരായത്.
ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ദിവ്യാ ഉണ്ണി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘നീ തന്ന പുഞ്ചിരിയാണ് ഞാന്‍ ഇപ്പോഴും അണിഞ്ഞിരിക്കുന്നത്. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി, എന്നാല്‍ ഇന്നലെ വിവാഹിതരായത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. നിന്നെ എന്നെന്നേക്കുമായി എന്റേതാക്കിയതില്‍ ഞാന്‍ സന്തോഷവതിയാണ്.’ എന്ന് താരം കുറിച്ചു.
കുറിപ്പിനൊപ്പം ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന മനോഹരമായ ഒരു ചിത്രവും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ദമ്പതികള്‍ക്ക് ആശംസകളുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹമാണിത്.
2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി 2017 ലാണ് വിവാഹ മോചനം നേടിയത്. ആ ബന്ധത്തില്‍ താരത്തിന് രണ്ട് മക്കളുണ്ട്.