മുംബൈ: സ്ത്രീകളുടെ പ്രായവും പുരുഷന്മാരുടെ ശമ്പളവും ചോദിക്കരുതെന്നാണ് വെപ്പ്. പ്രത്യേകിച്ച് സിനിമാരംഗത്തെ താരങ്ങളുടെ പ്രായമാണെങ്കിലോ അതീവ രഹസ്യമായിട്ടായിരിക്കും സൂക്ഷിക്കുന്നതും. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ബോളിവുഡ് നടി വിദ്യ ബാലന്. നടികളുടെ പ്രായം പുറത്ത് പറയരുതെന്നാണ് ചിലരുടെ ധാരണയെന്നും എന്നാല്‍, സത്യത്തില്‍ പ്രായം കൂടുന്തോറും സ്ത്രീകള്‍ക്ക് സൗന്ദര്യവും കുസൃതിയും കൂടുമെന്ന് വിദ്യാ ബാലന് പറയുന്നു.
സ്ത്രീകളെ അവരുടെ ലൈംഗികതയൊന്നും പ്രകടിപ്പിക്കാതെ ഒതുങ്ങി ജീവിക്കാനാണ് പഠിപ്പിക്കുക. പ്രായം കൂടുന്തോറും അവര്‍ സമൂഹത്തിനെ കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിച്ച് സ്വന്തം ജീവിതത്തെ കുറിച്ച ചിന്തിച്ച് തുടങ്ങുമെന്നും വിദ്യ പറയുന്നു. മുന്‍പ് താന്‍ വളരെ സീരിയസ്സായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലെ എല്ലാ കുഞ്ഞു സന്തോഷങ്ങളും ആഘോഷിക്കുകയാണെന്നും വിദ്യ പറഞ്ഞു.
ലോകത്തിന്റെ ഭാരം ഇനിയും ചുമലിലേറ്റാന്‍ വയ്യ. ഇരുപതുകളില്‍ സ്വപ്നങ്ങളെ സ്നേഹിച്ചു, മുപ്പതുകളില്‍ സ്വയം അറിഞ്ഞു ഇനി 40 കളില്‍ സ്വയം സ്നേഹിക്കുമെന്നും വിദ്യ പറഞ്ഞു.
ജനുവരി 1 ന് വിദ്യയുടെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷിച്ചിരുന്നു ഇതിന് ശേഷം ഒരു മാസികക്ക് നല്കിയ അഭിമുഖത്തിലാണ് പ്രായം കൂടുന്നതിനെ കുറിച്ച് വിദ്യ അഭിപ്രായം വ്യക്തമാക്കിയത്.
Discussion about this post