സ്വതന്ത്ര നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

നിലപാടുകളെടുക്കുന്ന നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പൃഥ്വി പറഞ്ഞു. നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്നും പൃഥ്വിരാജ് പറയുന്നു.

കോഴിക്കോട്: സ്വതന്ത്ര നിലപാടുകളെടുത്തിന്റെ പേരില്‍ സിനിമയില്‍ എനിക്കും അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. നിലപാടുകളെടുക്കുന്ന നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പൃഥ്വി പറഞ്ഞു. നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്നും പൃഥ്വിരാജ് പറയുന്നു.

‘ നിലപാടുളള നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകും.
ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാന്‍. നടന്മാര്‍ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പറയാന്‍ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട് പൃഥ്വിരാജ് പറഞ്ഞു.

ബാക്കിയുളളവര്‍ നമ്മളെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. നമ്മള്‍ ഭയങ്കരമായൊരു പൊയ്മുഖം എപ്പോഴും നിലനിര്‍ത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. സിനിമയില്‍ വന്നകാലം മുതല്‍ ഞാന്‍ ഞാനല്ലാത്ത ഒരാളായി ആള്‍ക്കാരോട് പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും എന്നെക്കുറിച്ച് ഉണ്ടാകുമായിരുന്നില്ല. ഞാന്‍ എന്റെ സംസാരശൈലി അല്ലാത്തൊരു സംസാരശൈലിയില്‍ സംസാരിച്ചിരുന്നെങ്കില്‍ എന്റെതല്ലാത്തൊരു സ്വഭാവത്തില്‍ പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. പക്ഷേ എനിക്ക് ആ പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്.

ഞാന്‍ തെരഞ്ഞെടുത്തതാണ്, ഞാന്‍ ഇങ്ങനെയൊക്കെയാണ്, എന്റെ ഒറിജിനല്‍ ആറ്റിറ്റിയൂഡ് പുറത്ത് കാണിച്ചാല്‍ ഇത്തരത്തിലുളള ആരോപണങ്ങളും ഒബ്‌സര്‍വേഷന്‍സും എന്നെക്കുറിച്ച് ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ മാത്രമുളള വിവേചന ബുദ്ധിയുളള വ്യക്തിയാണ് ഞാന്‍. അതറിഞ്ഞുകൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുമ്പോള്‍ ഒന്നുകില്‍, ഇവന്‍ രക്ഷപ്പെടില്ല, ഇവന്‍ നന്നാവില്ല എന്ന് ആള്‍ക്കാര്‍ പറയും. അല്ലെങ്കില്‍ ഞാനുമായിട്ട് അവര്‍ യൂസ്ഡ് ആകുമായിരിക്കും. എനിക്ക് തോന്നി, ആള്‍ക്കാര്‍ യൂസ്ഡ് ആയി എന്ന്. പൃഥ്വിരാജ്, അയാള്‍ ഇങ്ങനെയാണ് സംസാരിക്കുന്നത്, ഇങ്ങനെയാണ് എന്ന് മനസിലാക്കി കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞു. മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

Exit mobile version