മലയാള സിനിമാ രംഗത്ത് ഡബ്ല്യൂസിസി രൂപം കൊണ്ടതു പോലെ തമിഴകത്തും രൂപം കൊള്ളണമെന്ന് വിജയ് സേതുപതി. ഒരു പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഈ കാര്യം പറഞ്ഞത്.
ഡബ്ല്യൂസിസി പോലുള്ള സംഘടനകള്‍ തമിഴ് സിനിമാ ലോകത്തും രൂപംകൊള്ളണമെന്നും അതാര് തടഞ്ഞാലും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ചൂഷണം എല്ലാ മേഖലയില്‍ ഉണ്ടെങ്കിലും എല്ലാം പുറത്തുവരുന്നില്ലെന്നുമാത്രമാണെന്നും സേതുപതി പറഞ്ഞു. സിനിമ മേഖല തിളക്കമേറിയതിനാല് ചിലതൊക്കെ പുറത്തറിയുന്നു. ചൂഷണം എവിടെ നടന്നാലും അത് തെറ്റാണെന്നും ഇരകള്‍ക്ക് നീതി ലഭിച്ചേ മതിയാകൂവെന്നും സേതുപതി പറഞ്ഞു.
അതേ സമയം സ്ത്രീകള്‍ക്കെതിരായ ലൈംഗികചൂഷണത്തേക്കാള് ഭീകരമാണ് ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങളും അതിക്രമങ്ങളെന്നും ഇതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലൊരു സംഭവം നടന്നാല്‍ ആ കുട്ടി പത്ത് വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും ആ കാര്യങ്ങള്‍ പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാന്‍ മീ ടൂ മൂവ്മെന്റിന് സാധിച്ചിട്ടുണ്ടെന്നും അറിയാത്ത വയസില്‍ സംഭവിച്ച കാര്യങ്ങള്‍ ഓര്‍മ്മ വരുന്ന കാലത്ത് പരാതി നല്‍കണമെന്നാണ് തന്റെ പക്ഷമെന്നും സേതുപതി വ്യക്തമാക്കി.
Discussion about this post