നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയ താരം ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയത്. ജയറാം നായകനായെത്തിയ ലോനപ്പന്റെ മാമ്മോദീസയിലാണ് ശാന്തി കൃഷ്ണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരു മികച്ച ഫാമിലി എന്റര്‍ടെയ്നറാണ് ലോനപ്പന്റെ മാമ്മോദീസയെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
സിനിമയിലെ സ്ത്രീസുരക്ഷയെ കുറിച്ചും ശാന്തി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു.
‘സ്ത്രീകള്‍ക്ക് സുരക്ഷ അന്നും ഇന്നും ഒരു വെല്ലുവിളിയാണ്. പണ്ടും പെട്ടെന്ന് രാത്രിയില്‍ ഒരാവശ്യം വന്നാല്‍ പോയിവരാം എന്ന് ചിന്തിക്കുന്നത് എളുപ്പമായ ഒരു കാര്യമല്ലായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. അത് വേഗത്തില്‍ മാറ്റാന്‍ പറ്റുന്നതല്ല. പക്ഷേ ഞാന്‍ എപ്പോഴും ഈ വിഷയത്തില്‍ ചിന്തിക്കുന്ന ഒരു കാര്യം അമ്മമാര്‍ അവര്‍ക്ക് ആണ്‍കുട്ടികളുണ്ടെങ്കില്‍ ചെറുപ്പത്തിലെ തന്നെ അവരെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്നാണ്. എന്റെ മകന്റെയിടത്തും ഞാന്‍ പറയുന്ന കാര്യമാണിത്.’ ശാന്തി കൃഷ്ണ പറഞ്ഞു.
Discussion about this post