സൂപ്പര്‍സ്റ്റാര്‍ വിജയകാന്തിന്റെ വൈറല്‍ ഫോട്ടോകള്‍ കണ്ട് ആരാധകര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ ബെറ്റര്‍ ആയല്ലേ എന്ന ദീര്‍ഘശ്വാസമാണ് ആരാധകര്‍ക്ക്. നേരത്തെ ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കായി എത്തിയ ക്യാപ്റ്റന്റെ വിഡിയോ ആരാധകര്‍ മറന്നിട്ടില്ല.
ഇടം വലം രണ്ടു പേര് പിടിച്ചിരിക്കുന്ന, ഒന്ന് വിട്ടാല്‍ വീഴാന്‍ തക്ക വണ്ണം ശരീരം പതറിപ്പോയ, രോഗത്തിന്റെ കാഠിന്യത്താല്‍ ദുര്‍ബലനായ അദ്ദേഹം ആരാധകര്‍ക്കിടയില്‍ തീരാ നൊമ്പരമാണ്. തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങി നിന്ന ക്യാപ്റ്റനെ പെട്ടെന്നൊരു ദിവസം ഇത്തരത്തില്‍ കാണേണ്ടി വന്നതിന്റെ പകപ്പിലായിരുന്നു മിക്കവരും.
എന്നാല്‍, അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. അദ്ദേഹം രോഗാവസ്ഥയില്‍ നിന്ന് വിമുക്തനാവുന്നു എന്നാണ് ആ ഫോട്ടോകളിലൂടെ മനസിലാക്കുന്നത്. ഇത് ആരാധകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
വിജയകാന്തിന്റെ 29-ാം വിവാഹവാര്‍ഷികാഘോഷത്തിനിടെ പകര്‍ത്തിയതാണ് ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍. ഭാര്യ പ്രേമലതയ്ക്കും മകന് ഷണ്മുഖ പാണ്ഡ്യനുമൊപ്പമുള്ള ഈ ചിത്രങ്ങളില്‍ വളരെ സന്തോഷവാനായ, നിറ ചിരിയോടെയുള്ള ക്യാപ്റ്റനെയാണ് കാണാനാകുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ചികിത്സയ്ക്കായി വിജയകാന്തിനെ അമേരിക്കയില്‍ കൊണ്ടുപോയത്. താരത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ അണികള്‍ക്കോ ആരാധകര്‍ക്കോ കാര്യമായ അറിവില്ലായിരുന്നു.
Discussion about this post