ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹത്തിന് ശേഷം ബി ടൗണില്‍ വീണ്ടുമൊരു താര വിവാഹം കൂടി. ബോളിവുഡിലെ യുവതാരം വരുണ്‍ ധവാന് ആണ് വിവാഹിതനാകാന്‍ പോകുന്നത്. ഫാഷന്‍ ഡിസൈനറയ നടാഷ ദലാല്‍ ആണ് വധു.
ബാല്യകാല സുഹൃത്തുക്കളായ ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. സംവിധായകന് ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. മൈ നെയിം ഈസ് ഖാന് എന്ന ചിത്രത്തിലൂടെ സഹസംവിധായകനായിട്ടാണ് വരുണ്‍ ധവാന് സിനിമയിലെത്തിയത്.
കരണ്‍ ജോഹര്‍ ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ആണ് വരുണിന്റെ അരങ്ങേറ്റ ചിത്രം. മെ തേരാ ഹീറോ, ദില്‍വാലെ, ഡിഷ്യും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. അനുഷ്ക ശര്‍മ്മയ്ക്കൊപ്പം അഭിനയിച്ച സൂയി ധാഗയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Discussion about this post