കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ’96’ ന്റെ കന്നഡ പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതി ‘റാം’ ആയും തൃഷ ‘ജാനു’വുമായി എത്തിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വിജയം കൊയ്ത ചിത്രമാണ്.
96 കന്നഡയില്‍ ’99’ എന്ന പേരിലാണ് എത്തുന്നത്. തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് ‘ഗോള്‍ഡന്‍ സ്റ്റാര്‍’ എന്ന് വിശേഷണമുള്ള ഗണേഷ് ആണ്. ജാനുവിനെ അവതരിപ്പിക്കുന്നത് മലയാളി താരം ഭാവനയാണ്. അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ ഫസ്റ്റ് ലുക്കില്‍ ഗണേഷ് അവതരിപ്പിക്കുന്ന നായകകഥാപാത്രം മാത്രമാണുള്ളത്.
പ്രീതം ഗബ്ബിയാണ് കന്നഡ ചിത്രത്തിന്റെ സംവിധായകന്‍. തമിഴിലേതുപോലെ സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയായിരിക്കും കന്നഡയിലേതും. പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. അര്‍ജുന്‍ ജന്യയുടെ നൂറാമത് ചിത്രം കൂടിയാണ് ’99’.
An intense love story ❤️❤️❤️
#99 #Ramufilms @preethamgubbi
First poster 😎 pic.twitter.com/Fvxxvp77qV— Ganesh (@Official_Ganesh) January 30, 2019
Discussion about this post