സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പേരന്പ്’. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്ക് ശേഷം താരങ്ങളും സംവിധായകരും ഒരു പോലെയാണ് മമ്മൂട്ടിയെ അഭിനന്ദിച്ചത്. ഇത്തവണ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് തമിഴ് താരം അഞ്ജലി ആണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് അഞ്ജലിയുടെ കഥാപാത്രം.
പേരന്പില് മമ്മൂട്ടിക്ക് ഒപ്പമാണ് പ്രവര്ത്തിക്കുന്നതെന്നറിഞ്ഞപ്പോള് തുടക്കത്തില്‍ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ലെന്നും സെറ്റിലേക്കെത്തിയതിന് ശേഷമാണ് ത്രില്ലടിച്ച നിമിഷങ്ങള്‍ അരങ്ങേറിയതെന്നും താരം പറയുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് തുടങ്ങിയപ്പോഴാണ് തന്റെ ധാരണ മാറിയത്. അഭിനയിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിച്ചിരുന്നില്ലെന്നും ഡബ്ബിംഗ് സ്യൂട്ടിലെത്തിയപ്പോഴാണ് വളരെ ചെറിയ രംഗങ്ങള്‍ പോലും അതിസൂക്ഷ്മമായിട്ടാണ് മമ്മൂട്ടി ചെയ്തതെന്ന് ബോധ്യമായതെന്നും താരം പറയുന്നു.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന് എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടിയുടെ മകളായി എത്തുന്നത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റാം ആണ് ചിത്രത്തിന്റെ സംവിധായകന്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ‘പേരന്പ്’ നാളെയാണ് തീയേറ്ററുകളിലെത്തുന്നത്.
Discussion about this post