വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. 2019ല്‍ താന്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ തനിക്ക് ലോകം കാണാന്‍ സാധിക്കുമെന്നും വൈക്കം വിജയലക്ഷ്മി. ഒരു ചാനലിലെ പരിപാടിക്കിടെയാണ് വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തെക്കുള്ള തന്റെ യാത്രയെക്കുറിച്ച് വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ പുതിയ ചികിത്സാ രീതികളൊക്കെ വരുന്നുണ്ട്. ഇപ്പോള്‍ തന്നെ നല്ല മാറ്റം തോന്നുന്നുണ്ട്. ചെറിയ വെളിച്ചമൊക്കെ കാണാന്‍ പറ്റുന്നുണ്ടെന്നും വിജയലക്ഷ്മി പറഞ്ഞു. ഒക്ടോബര്‍ 22ന് നടക്കുന്ന തന്റെ വിവാഹത്തെക്കുറിച്ചും വിജയലക്ഷ്മി പറഞ്ഞു.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തും.രണ്ടു വര്‍ഷമായി അനൂപിനെ അറിയാം. ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്.
എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല. മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം വിജയലക്ഷ്മി ഭാവിവരനെക്കുറിച്ച് പറയുന്നു.