പേരന്‍പ് സിനിമയിലെ അമുദനായുള്ള മമ്മൂട്ടിയുടെ അഭിനയത്തിന് അഭിനന്ദനവുമായി സിനിമാ ലോകം മുഴുവന്‍ രംഗത്തെത്തികയാണ് ഇപ്പോള്‍. ഇതിനിടയില്‍ സിനിമാ ചിത്രീകരണ സമയത്തെ വളരെ അത്ഭുതപ്പെടുത്തിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നൃത്ത സംവിധായകനായ നന്ദ. അദ്ദേഹം പങ്കുവെയ്ക്കുന്നത് മമ്മൂട്ടിയുടെ അഭിനയം കണ്ടു അദ്ദേഹം കരഞ്ഞു പോയ ഒരു സന്ദര്‍ഭത്തെ കുറിച്ചാണ്.
ഒറ്റ ടേക്കില്‍ ആറു മിനിട്ടു നീണ്ടു നിന്ന ഒരു അഭിനയ മുഹൂര്‍ത്തമായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. മകളുടെ മുന്നില്‍ മമ്മൂട്ടി സാര്‍ ഡാന്‍സ് കളിക്കുന്നൊരു രംഗമായിരുന്നു ചിത്രീകരിക്കേണ്ടത് എന്നും പതിനഞ്ചോളം ദിവസമാണ് ആ രംഗത്തിനായി താന്‍ പ്ലാന്‍ ചെയ്തത് എന്നും നന്ദ പറയുന്നു.
അങ്ങനെ ഒരു ദിവസം മമ്മൂക്ക ചിത്രീകരണത്തിന് തയ്യാറായി എത്തി. പിന്നീട് കണ്ടത് മമ്മൂട്ടി സാറിന്റെ ഗംഭീര പ്രകടനമാണ് ആറു മിനിറ്റ് ഷോട്ട് കൃത്യമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു എന്നാല്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടേ ഇരുന്നു തിരിഞ്ഞുനോക്കിയപ്പോള്‍ സിനിമയുടെ അസിസ്റ്റന്റ് ഡറക്ടേര്‍സ്, മേക്കപ്പ് മാന്‍ തുടങ്ങി ചുറ്റുമുള്ളവരൊക്കെ പൊട്ടിക്കരയുകയായിരുന്നു എന്നും നന്ദ പറഞ്ഞു.
താന്‍ ഒരുപാട് ദിവസം എടുത്തു പ്ലാന്‍ ചെയ്ത ആ രംഗം വെറും അഞ്ചു നിമിഷം കൊണ്ടാണ് മമ്മൂട്ടി സാര്‍ പൂര്‍ത്തിയാക്കിയത് എന്ന് നന്ദ ഓര്‍ത്തെടുക്കുന്നു. അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്.
Discussion about this post