ടൊവീനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ഒരു റൊമാന്റിക്ക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.
മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളില്‍ ടൊവിനോ എത്തുമെന്നാണ് അറിയുന്നത്.
നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കും. സൂരജ് എസ് കുറുപ്പാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
Discussion about this post