തമിഴിലും മലയാളത്തിലും ഒരു പോലെ ആരാധകരുള്ള താരമാണ് സൂര്യ. പ്രണയ ചിത്രങ്ങളിലൂടെയും ആക്ഷന്‍ ചിത്രങ്ങളിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് സൂര്യ. തമിഴകത്തിന്റെ യുവ താരങ്ങള്‍ക്കിടയില്‍ താരമൂല്യം കൂടുതലുളള നടന്‍മാരില്‍ ഒരാളുകൂടിയാണ് സൂര്യ. അടുത്തിടെ വേല്‍ടെക് രംഗരാജന്‍ യൂണിവേഴ്സിറ്റി സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോള്‍ സൂര്യ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
സപ്ലി എഴുതി ബികോം പൂര്‍ത്തിയാക്കിയ താന്‍ ഇവിടെ വരെ എത്തിയത് എങ്ങനെയാണെന്നത് മനോഹരമായൊരു പ്രസംഗത്തിലൂടെയാണ് സൂര്യ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്. 1995ല്‍ ബികോം പൂര്‍ത്തിയാക്കുമ്പോള്‍ ശരവണനായിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നിലുളള സൂര്യയായി മാറുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് സൂര്യ പറഞ്ഞു.
നടനാകണമെന്ന് വിചാരിച്ചല്ല സിനിമയില്‍ എത്തിയത്. പിന്നീട് സിനിമയില്‍ എത്തിയപ്പോള്‍ ഞാന്‍ എന്നില്‍ തന്നെ വിശ്വസിക്കുകയായിരുന്നു. എന്നെ തന്നെ മാതൃകയാക്കി സ്വയം പ്രതീക്ഷ നല്‍കി മുന്‍പോട്ട് പോയി. അങ്ങനെയാണ് തന്റെ ജീവിതം മാറിയത്. നിങ്ങള്‍ എല്ലാവരും ജീവിതത്തില്‍ വിശ്വസിക്കൂ, എപ്പോഴും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ ജീവിതം തന്നുകൊണ്ടിരിക്കും. അത് പ്രവചിക്കാന്‍ കഴിയില്ല, എന്തും സംഭവിക്കാം. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം, സൂര്യ പറയുന്നു.
ആദ്യമായി താനൊരു നൂറ് രൂപ സമ്പാദിച്ചത് എങ്ങനെയാണെന്ന് ഓര്‍മ്മയില്ല. സിനിമയിലെ ആദ്യ കാലത്ത് കൂടെ അഭിനയിച്ച സഹതാരത്തിന് നിര്‍മ്മാതാവ് നല്‍കിയത് ഒരു കോടിയും തനിക്ക് ലഭിച്ചത് മൂന്ന് ലക്ഷവുമായിരുന്നു. അതും മുഴുവനായി ലഭിച്ചില്ല, അന്ന് നിര്‍മ്മാതാവ് അദ്ദേഹത്തിന്റെ കൈയ്യാല്‍ ഒരുകോടി രൂപ പ്രതിഫലം ഒരിക്കല്‍ എനിക്കും നല്‍കണമെന്ന് വെറുതെ പറഞ്ഞിരുന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മ്മാതാവ് ഒരു കോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നല്‍കി.
താന്‍ ഒരു നടന്റെ മകനായതിനാലാണ് ഇങ്ങനെയൊക്ക സംഭവിക്കുമെന്ന് വിചാരിക്കരുത്. നമ്മുടെ മനസിന്റെ ഉളളിലാണ് ലക്ഷ്യ ബോധം വരേണ്ടത്. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും. സൂര്യ ചടങ്ങില്‍ പറഞ്ഞു. വലിയൊരു കട്ടൗട്ട് ഒരുക്കിയാണ് സൂര്യയെ വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. എന്‍ജികെ എന്ന ചിത്രമാണ് സൂര്യയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
Discussion about this post