കൊച്ചി: നടി രമ്യ നമ്പീശന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെഫ്കയ്ക്കും ഫിലിം ചേംബറിനും നോട്ടീസ് അയച്ചു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ നമ്പീശന് ഹര്‍ജി സമര്‍പ്പിച്ചത്.
സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ വനിതാ ശിശുക്ഷേമ സെക്രട്ടറി, സംസ്ഥാന സര്‍ക്കാര്‍, എഎംഎംഎ എന്നിവരാണ് എതിര്‍കക്ഷികള്‍. നേരത്തെ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കുന്നതിനായി ഹൈക്കോടതി സര്‍ക്കാരിനും അമ്മയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഇരുഹര്‍ജികളും പിന്നീട് ഒരുമിച്ച് പരിഗണിക്കാമെന്ന് ഹൈക്കോടതി രമ്യ നമ്പീശനെ അറിയിച്ചു.
Discussion about this post