താരങ്ങള്‍ക്കെതിരെ തുറന്നുപറച്ചിലുമായി വീണ്ടും റിമ കല്ലിങ്ങല്‍ രംഗത്ത്. ഇത്തവണ ദുല്ഖറിനെതിരെയാണ് റിമ വന്നിരിക്കുന്നത്. വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്ക്കാന് ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു.
അതേസമയം ഡബ്യൂസിസിയുടെ പ്രവര്‍ത്തനങ്ങളും റിമ തുറന്ന് പറഞ്ഞു. ആരെയും ദ്രോഹിക്കാന്‍ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാള്‍ക്കൊപ്പം നില്ക്കുമ്പോള് വേട്ടക്കാരായ മറ്റു പലരെയും എതിരെ നില്‍ക്കേണ്ടി വരും. ദുല്‍ഖര്‍ സല്മാന് പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്ക്കുമ്പോള് വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്ക്കാന് ഞങ്ങള്‍ക്ക് കഴിയില്ല.
ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ല. അതിനു കൂടെ നില്ക്കാന് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. റിമ തുറന്നുപറഞ്ഞു. എന്നാല്‍ താന്‍ അമ്മ എക്സിക്യൂട്ടിവ് അംഗമല്ലെന്നും അതിനാല്‍ ദിലീപ് വിഷയത്തില്‍ മറുപടി പറയേണ്ടതില്ലെന്നും താരം പ്രതികരിച്ചു.